- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്ര ഭവൻ നിർമ്മാണത്തെ എതിർത്ത ഒമർ അബ്ദുള്ളയുടെ ചിത്രം കത്തിച്ചു
ശ്രീനഗർ: ബുദ്ഗാമിലെ 2.5 ഏക്കർ സ്ഥലത്ത് മഹാരാഷ്ട്ര ഭവൻ നിർമ്മിക്കുമെന്ന തീരുമാനം എതിർത്തതിനെതിരെ പ്രതിഷേധവുമായി ഏക്നാഥ് ഷിൻഡെയുടെ ശിവസേന പ്രവർത്തകർ. ശിവസേന പ്രവർത്തകർ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ ചിത്രം കത്തിച്ചു. താനെയിലാണ് സംഭവം.
ജീവനക്കാർ ഒമർ അബ്ദുള്ളയുടെ കോലം കത്തിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇത് തടഞ്ഞു. ഇതിന് പിന്നാലെയാണ് ഫോട്ടോ കത്തിച്ചത്. പ്രതിഷേധ സൂചകമായി നിരത്തിൽ മുദ്രാവാക്യവും ഉയർന്നു. അടുത്തിടെ ബുദ്ഗാമിൽ സ്ഥലം വാങ്ങുന്നതിനായി മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.എന്നാൽ തന്റെ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ പുനഃപരിശോധിക്കുമെന്ന് ആയിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.
വിനോദസഞ്ചാര വികസനം മുന്നിൽ കണ്ടാണ് ഏക്‌നാഥ് ഷിൻഡെ സർക്കാർ കശ്മീരിൽ ഇത്തരമൊരു പദ്ധതിക്ക് നിർദ്ദേശം പങ്കുവച്ചത്. എന്നാൽ ഒമർ അബ്ദുള്ള ഇതിനെ എതിർത്തതോടെ ശിവസേന പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ഒമർ അബ്ദുള്ളയെ മഹാരാഷ്ട്രയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ശിവസേന നേതാവ് മനീഷ കയാൻഡെ പറഞ്ഞു.