- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് പക്ഷം
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ശിവസേന ഉദ്ധവ് താക്കറേ വിഭാഗം. അഞ്ച് സിറ്റിങ് എംപിമാരടക്കം പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്.
മുതിർന്ന നേതാവ് അനിൽ ദേശായി, മുൻ കേന്ദ്രമന്ത്രി അനന്ത് ഗീതെ തുടങ്ങിയ പ്രമുഖർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ പാർട്ടി വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത് എക്സിലൂടെ പങ്കുവെച്ചു.
അനിൽ ദേശായി മുംബൈ സൗത്ത് സെൻട്രലിൽനിന്ന് മത്സരിക്കും. അനന്ത് ഗീതെ റായ്ഗഢിൽനിന്നും അരവിന്ദ് സാവന്ത് മുംബൈ സൗത്തിൽനിന്നും ജനവിധി തേടും. ആകെ 22 സീറ്റുകളിലാണ് ശിവസേന യു.ബി.ടി. മത്സരിക്കുക. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സിറ്റിങ് എംപി. ഗജാനൻ കീർത്തികറുടെ മകൻ അമോൽ കീർത്തികറാണ് മുംബൈ നോർത്ത് വെസ്റ്റിൽനിന്നും മത്സരിക്കുന്നത്.