- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ പ്രകാശ് അംബേദ്കറുടെ പാർട്ടി
മുംബൈ: മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ.) അധ്യക്ഷൻ പ്രകാശ് അംബേദ്കർ. എട്ടു പേരുകൾ അടങ്ങുന്ന ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയും അദ്ദേഹം പുറത്തുവിട്ടു. എൻഡിഎ സഖ്യത്തെ നേരിടാൻ ഒരുങ്ങുന്ന മഹാവികാസ് അഘാടിക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം.
അകോല മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന പ്രകാശ് അംബേദ്കർ, നാഗ്പുർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. രാമടേക മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്കു ശേഷം പ്രഖ്യാപിക്കുമെന്നും പ്രകാശ് കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ, വി.ബി.എ. മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ചർച്ചകളും നടന്നിരുന്നു. എന്നാൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ തീരുമാനമായില്ല. ഒറ്റയ്ക്ക് മത്സരിക്കുമെന്ന വി.ബി.എ. പ്രഖ്യാപനം പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാകും. ദളിത് വോട്ടുകൾ പ്രകാശ് അംബേദ്കറുടെ പാർട്ടി പിടിക്കുന്നത് മഹാ വികാസ് അഘാടി സഖ്യ സ്ഥാനാർത്ഥികളെയാകും പ്രതികൂലമായി ബാധിക്കുക.
യുപിയിൽ ബി.എസ്‌പി ഒറ്റയ്ക്ക് മത്സരിക്കുന്നതുപോലെ മഹാരാഷ്ട്രയിൽ വി.ബി.എ മത്സരിക്കുന്നതും ബിജെപിയുമായുള്ള നീക്കുപോക്കിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ ആരോപണം. സീറ്റ് വിഭജന ചർച്ചകളിൽ 16 സീറ്റാണ് വി.ബി.എ ആവശ്യപ്പെട്ടത്. നാല് സീറ്റ് വരെയാണ് സഖ്യം വാഗ്ദാനം ചെയ്തത്