- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂഞ്ച് സ്ഫോടനത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയോടെ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന സ്ഫോടനത്തോടനുബന്ധിച്ചാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഗുരുദ്വാരയ്ക്ക് സമീപം ഇന്നലെ അർദ്ധരാത്രിയോടെയാണ് സ്ഫോടനം നടന്നത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്തെ ചുവരുകളിൽ ചില പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെയാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
നിലവിൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Next Story