ഇംഫാൽ ഉഖ്റുൽ: മണിപ്പുർ സർക്കാർ ഈസ്റ്റർ ദിനമടക്കം മാർച്ച് 30-നും 31-നും എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. മണിപ്പുർ ഗവർണർ അനുസൂയ ഉയ്കെയാണ് ഞായർ, ശനി ദിവസങ്ങൾ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.

സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ, കോർപറേഷനുകൾ, സൊസൈറ്റികൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഗവർണറുടെ ഓഫീസ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

സാമ്പത്തികവർഷത്തിന്റെ അവസാന ദിനങ്ങളിൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ സുഗമമായ രീതിയിൽ പൂർത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങൾ പ്രവൃത്തിദിനമാക്കിയിരിക്കുന്നതെന്നാണ് ഉത്തരവിലെ വിശദീകരണം.

യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓർമപുതുക്കുന്ന ദിനമാണ് ഈസ്റ്റർ. ക്രൈസ്തവ വിശ്വാസികൾ പ്രധാനമായി കാണുന്ന ഈസ്റ്റർ ദിവസം പ്രവൃത്തിദിനമാക്കിയതിൽ ക്രിസ്ത്യാനികൾ ഏറെയുള്ള മണിപ്പൂരിൽ പ്രതിഷേധം ഉയരുന്നുണ്ട്. കുക്കി സംഘടനകൾ ഗവർണറുടെ ഉത്തരവിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)