- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരപേപ്പർ കാണിച്ച് കൊടുക്കാത്തതിന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു
മുംബൈ: പരീക്ഷയ്ക്കിടെ ഉത്തരപേപ്പറുകൾ കാണിച്ചു കൊടുക്കാത്തതിൽ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ടിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
എസ്.എസ്.സി പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളിൽ ഉത്തരപേപ്പറുകൾ ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥി നൽകിയില്ല. ഇതിൽ പ്രകോപിതരായ മൂവർ സംഘം പരീക്ഷ കഴിഞ്ഞ് ഹാളിൽനിന്ന് ഇറങ്ങിയ ഉടനെ ആക്രമിക്കുകയായിരുന്നു.
ഹാളിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ വിദ്യാർത്ഥിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ ഭീവണ്ടി പൊലീസ് ഐ.പി.സി സെഷൻ 324 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
Next Story