- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംആദ്മിയെ വെറുതെ വിടാതെ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ കേന്ദ്ര സർക്കാർ വെറുതെ വിടില്ല. റിമാൻഡിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദ്ര ജയിനിനെതിരെ പുതിയ കേസിൽ സിബിഐ അന്വേഷണം തുടങ്ങി. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ മികച്ച സൗകര്യം ഒരുക്കാൻ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം.
സുകേഷ് നേരത്തെ നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2018നും 2021നും ഇടയിൽ തീഹാർ ജയിലിൽ കഴിഞ്ഞപ്പോൾ ഇവിടെ മികച്ച സൗകര്യം ഒരുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് കോടതികൾ വാങ്ങിയെന്നാണ് ആരോപണം. സത്യേന്ദ്ര ജയിൻ ജയിൽ മന്ത്രിയായിരുന്നപ്പോൾ കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. സംഭവത്തിൽ തീഹാർ ജയിൽ അധികൃതർക്കെതിരെയും അന്വേഷണം ഉണ്ടാകും.
നിലവിൽ ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സത്യേന്ദ്ര ജയിൻ. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഇത് കഴിഞ്ഞ ദിവസം റദ്ദാക്കിയതോടെ അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയിരുന്നു.