- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ അനധികൃതമായി താമസിച്ച അഞ്ച് ബംഗ്ലാദേശികൾ അറസ്റ്റിൽ
മുംബൈ: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് സ്ഥിരതാമസമാക്കിയ അഞ്ച് ബംഗ്ലാദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. എടിഎസിന്റെ വിക്രോളി യൂണിറ്റാണ് ഗൻസോളിയിലെ രണ്ടിടങ്ങളിൽ ഒപ്പറേഷൻ നടത്തിയത്.
മതിയായ രേഖകളില്ലാതെയായിരുന്നു അഞ്ച് പേരും കഴിഞ്ഞിരുന്നത്. ഘൻസോളിയിലെ ശിവാജി തലാവോയ്ക്ക് സമീപത്ത് നിന്നാണ് സംഘത്തെ പിടികൂടിയതെന്ന് എടിഎസ് അറിയിച്ചു. ബംഗ്ലാദേശിലെ രണ്ട് ജില്ലകളിൽ നിന്നുള്ള ആഹാത് ജമാൽ ഷെയ്ഖ്, റെബുൽ സമദ് ഷെയ്ഖ്, റോണി സോറിഫുൾ ഖാൻ, ജുലു ബില്ലാൽ ഷെരിഫ്, മുഹമ്മദ് മുനീർ, മുഹമ്മദ് സിറാജ് മുല്ല എന്നിവരെയാണ് പിടികൂടിയത്.
1946-ലെ ഫോറിനഴ്സ് ആക്ട്, 1950-ലെ പാസ്പോർട്ട് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.