- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഇന്ത്യൻസ് ആരാധകരുടെ ആക്രമണത്തിൽ പരിക്കേറ്റ 63കാരൻ മരിച്ചു
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ജയസാധ്യതയെക്കുറിച്ചുള്ള വാക്കുതർക്കത്തിനിടെ അക്രമണത്തിൽ പരുക്കേറ്റ 63കാരൻ മരിച്ചു. മുംബൈ ഇന്ത്യൻസ് ആരാധകരുടെ മർദനത്തിൽ മഹാരാഷ്ട്രയിലെ കോലാപ്പുരിൽനിന്നുള്ള ബന്ധോപാന്ദ് ബാപ്‌സോ തിബിലെ എന്നയാളാണു കൊല്ലപ്പെട്ടതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ കടുത്ത ആരാധകനാണു മരിച്ച വ്യക്തി.
സംഭവത്തിൽ ബൽവന്ദ് മഹാദേവ്, സാഗർ സദാശിവ് എന്നിവരെ കോലാപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളും പ്രതികളും കോലാപ്പൂരിലെ ഹന്മന്ത്‌വാടി സ്വദേശികളാണ്. രോഹിത് ശർമ പുറത്തായപ്പോൾ മുംബൈ ഇന്ത്യൻസ് വിജയിക്കാനുള്ള സാധ്യതയെക്കുറിച്ച് തുടങ്ങിയ ചർച്ചയാണ് മർദനത്തിൽ കലാശിച്ചത്.
മാർച്ച് 27ന് സൺറൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസ് മത്സരം നടക്കുന്നതിനിടെയായിരുന്നു സംഭവം. മുംബൈ ആരാധകർ മരത്തടികൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചതോടെ 63 വയസ്സുകാരൻ ആശുപത്രിയിലായി. ഗുരുതരമായി പരുക്കേറ്റ ബന്ധോപാന്ദ് മരിച്ചതായി പിന്നീടു സ്ഥിരീകരിച്ചു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റിരുന്നു.