ന്യൂഡൽഹി: ഡൽഹിയിലെ വസീറാബാദിന് അടുത്തുള്ള ജഗത്പൂരിൽ പുലിയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇവർ താമസിച്ച വീടിനുള്ളിലേക്ക് കയറിയ പുലി ഉറങ്ങി കിടന്ന ഇവരെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 4.15 ഓടെയാണ് പുലിയെ ആദ്യമായി കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.

വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പുലിയെ ഒരു മുറിക്കുള്ളിൽ കുടുക്കി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുലിയെ കൂട്ടിനുള്ളിൽ ആക്കിയതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ 10 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ചിലർ വീടുകളിലേക്ക് മടങ്ങി.