- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്': കങ്കണ റണാവത്ത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. മോദി സാധാരണക്കാരനായ മനുഷ്യനല്ലെന്നും മോദിയുടെ കീർത്തി ലോകം മുഴുവൻ പ്രചരിക്കുന്നു എന്നുമായിരുന്നു കങ്കണയുടെ വാക്കുകൾ. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്നും കങ്കണ പറഞ്ഞു.
തന്റെ പ്രതിനിധിയായി മണ്ഡിയിലെ മകളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. എന്നാൽ കോൺഗ്രസ് മണ്ഡിയിലെ മകൾക്കെതിരെ മോശം കാര്യങ്ങൾ പറയുന്നുവെന്നും കങ്കണ കുറ്റപ്പെടുത്തി. ഹിമാചൽപ്രദേശിലെ മണ്ഡിയിൽ നിന്നുമാണ് കങ്കണ റണാവത്ത് മത്സരിക്കുന്നത്.
Next Story