- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ നിരവധി ഒടിവുകൾ
പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജുവിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം.
ബിജുവിന്റെ ശരീരത്തിൽ നിരവധി ഒടിവുകളുണ്ടെന്നാണു റിപ്പോർട്ട്. തുടയെല്ലിനു പൊട്ടലുണ്ട്. വാരിയെല്ലുകളും തോളെല്ലും ഒടിഞ്ഞു. വലതുകൈയും വലതുകാലും ഒടിഞ്ഞിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും ഉരഞ്ഞപാടുകളുണ്ട്. പിടലിയും ഇടുപ്പെല്ലും ഒടിഞ്ഞ അവസ്ഥയിലാണ്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാന ആക്രമണത്തിൽ ബിജു(50) കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ബിജുവിനെ കാട്ടാന ആക്രമിച്ചത്. തുലാപ്പള്ളി ടാക്‌സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.
Next Story