ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്‌ഫോടനത്തിലാണ് അഞ്ചുപേർ മരിച്ചതെന്നാണ് വിവരം.മരിച്ചവരിൽ ഫാക്ടറി മാനേജരും ഉൾപ്പെട്ടിട്ടുണ്ട്.

മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പത്തോളം പേർ ഫാക്ടറിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. എസ്.ബി. ഓർഗാനിക്‌സ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.പൊട്ടിത്തെറിയുണ്ടായ സമയത്ത് അൻപതോളം താഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നുവെന്നാണ് വിവരം.