റായ്പൂർ: ഛത്തീസ്‌ഗഡിലെ വൈദ്യുതി വിതരണ സ്ഥാപനത്തിൽ വൻ തീപിടിത്തം. റായ്പൂരിന് സമീപം കോട്ടയിലാണ് സംഭവം. വലിയ രീതിയിൽ തീ ആളിപടർന്നതിനാൽ പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു.

പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമത്തിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തീപിടത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.