- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമിൽ 500 കോടിയിലേറെ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി
ഗുവാഹത്തി: അസമിൽ വൻ മയക്കുമരുന്ന് വേട്ട. 500 കോടി രൂപയിൽ അധികം വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. അസം പൊലീസ്, കച്ചാർ ജില്ലാ പൊലീസ് സംഘം, സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്.
21 കിലോയോളം ഹെറോയിനാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ഇവയിൽ 18 കിലോ ഹെറോയിൻ ശുദ്ധമാണ്. ഇതിനാൽ ഇവ ഉപയോഗിക്കുന്ന തരത്തിലാക്കി മാറ്റിയാൽ ഏകദേശം 50 മുതൽ 60 കിലോഗ്രാം വരെയാകാമെന്നും പൊലീസ് വ്യക്തമാക്കി. ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാക്കിയ ഒരു കിലോയോളം ഹെറോയിന് വിപണിയിൽ 10 കോടി രൂപയോളം വില വരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Next Story