- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷയിൽ പുള്ളിപ്പുലിയുടെ തോല് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
ഭുവനേശ്വർ: ഒഡീഷയിലെ കാലഹണ്ടി ജില്ലയിൽ പുള്ളിപ്പുലിയുടെ തോല് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രത്യേക ദൗത്യ സംഘം ( എസ്ടിഎഫ് ) നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൽബോറ സ്വദേശികളായ ചക്ര ബെനാൽ, പൂർണ ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.
വനത്തിൽ അതിക്രമിച്ച് കയറി മൃഗങ്ങളെ വേട്ടയാടി കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പ്രതികളെ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് സംഘം പരിശോധിച്ചത്. പൊലീസും എസ്ടിഎഫ് സംഘവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. മൃ?ഗവേട്ടയ്ക്ക് ഉപയോ?ഗിക്കുന്ന ആയുധങ്ങളും പ്രതികളുടെ കൈവശം നിന്നും കണ്ടെടുത്തിട്ടുണ്ട്.
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പുള്ളിപ്പുലിയുടെ തൊലി വിശ?ദമായ പരിശോധനകൾക്കായി ഡെറാഡൂണിലെ ബയോളജിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. വനാതിർത്തികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോ?ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.