- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടാം ക്ലാസുകാരന്റെ സ്വകാര്യഭാഗത്ത് മരക്കമ്പ് കയറ്റി; സഹപാഠി അറസ്റ്റിൽ
ന്യൂഡൽഹി: മർദ്ദിച്ചവശനാക്കിയ ശേഷം എട്ടാം ക്ലാസുകാരന്റെ സ്വകാര്യഭാഗത്ത് മരക്കമ്പ് കയറ്റിയ സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. മർദ്ദനത്തിന് ഇരയായ കുട്ടിയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിനൊടുവിൽ കുട്ടിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കുട്ടിയെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ അപൂർവ്വ ഗുപ്ത പറഞ്ഞു. മർദ്ദനത്തിന് ഇരയായ കുട്ടിയും അറസ്റ്റിലായ കുട്ടിയും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയായിരുന്നു.
മാസ്‌ക് ധരിച്ചെത്തിയ സഹപാഠി തന്നെ മർദിക്കുകയും സ്വകാര്യഭാഗത്ത് മരക്കമ്പ് കയറ്റുകയും ചെയ്തതായി കുട്ടി പൊലീസിനോട് പറഞ്ഞു. മർദ്ദനത്തേക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ പ്രത്യാഘാതമുണ്ടാകുമെന്ന് സഹപാഠി ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.
ബുധനാഴ്ചയാണ് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചത്. ഇതേത്തുടർന്നാണ് വിഷയത്തിൽ പൊലീസ് ഇടപെട്ടത്. 14-കാരനായ കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയ പൊലീസ് വ്യക്തമാക്കി. മരക്കമ്പ് കയറ്റിയതിനെ തുടർന്ന് കുട്ടിക്ക് ആന്തരിക മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ കുട്ടികൾക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 323, 341, 377, 506 എന്നീ വകുപ്പുകൾക്കൊപ്പം പോക്സോ നിയമം കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.