- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ നിന്നും രേഖകളില്ലാതെ കടത്താൻ ശ്രമിച്ച നാല് കോടി രൂപ പിടിച്ചെടുത്തു
ചെന്നൈ: താംബരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും രേഖകളില്ലാതെ കടത്താൻ ശ്രമിച്ച നാല് കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം മൂന്നു പേർ അറസ്റ്റിൽ സതീഷ് (33), നവീൻ (31), പെരുമാൾ (26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.
ഇന്നലെ രാത്രി ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്‌മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയതെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകിയതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണ് പിടിച്ചെടുത്തതെന്നാണ് സംശയം. അറസ്റ്റിലായവർ നൈനാർ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മൂന്നുപേരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. വിശദമായ അന്വേഷണം ആവശ്യമാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് വ്യക്തമാക്കി.