- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണ്ഡ്യയിൽ കങ്കണ റണൗട്ടിനെതിരെ വിക്രമാദിത്യ സിങ്ങിനെ ഇറക്കാൻ കോൺഗ്രസ്
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽ പുതിയ തന്ത്രം പയറ്റാൻ കോൺഗ്രസ്. നടി കങ്കണ റണൗട്ടിനെതിരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്ങിനെ രംഗത്തിറക്കിയേക്കും. പിസിസി അധ്യക്ഷയും സിറ്റിങ് എംപിയുമായ പ്രതിഭ സിങ്ങിന്റെയും ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്. താൻ മത്സരത്തിനില്ലെന്ന് സിറ്റിങ് എംപിയായ പ്രതിഭാ സിങ് നേരത്തെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.
വിക്രമാദിത്യസിങ്ങും പ്രതിഭാ സിങ്ങും ഡൽഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് നേതൃത്വം വിളിപ്പിച്ചതിനുസരിച്ചാണ് ഇരുവരും ഡൽഹിയിലെത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് സെൻട്രൽ തിരഞ്ഞെടുപ്പ് സമിതിയിൽ ഹിമാചലിലെ സീറ്റുകളും ചർച്ചയായിരുന്നു. നടി കങ്കണയ്ക്കെതിരെ മത്സരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥി വിക്രമാദിത്യൻ ആണെന്നായിരുന്നു കോൺഗ്രസിന്റെ ആഭ്യന്തര സർവേ ഫലം.