- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു;
ചെറുതോണി: ഇടുക്കിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. തോപ്രാംകുടി സ്‌കൂൾസിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണ് കുഴഞ്ഞുവീണ് മരിച്ചത്. തങ്കമണി സെയ്ന്റ് തോമസ് സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അമ്മ: രെജിമോൾ. സഹോദരങ്ങൾ: വിഷ്ണുപ്രസാദ്, ശിവപ്രസാദ്. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
Next Story