- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെല്ലാരിയിൽ പിടിച്ചെടുത്തത് 5.60 കോടി രൂപയും മൂന്ന് കിലോ സ്വർണവും
ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടരുന്നതിനിടെ ബെല്ലാരിയിൽ നടത്തിയ പരിശോധനയിൽ 6 കോടിക്കടുത്ത് രൂപയും 106 കിലോ ആഭരണങ്ങളും പിടിച്ചെടുത്ത് കർണാടക പൊലീസ്. 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബിസ്‌ക്കറ്റുകൾ എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. സ്വർണവും, വെള്ളിയും ഏകദേശം 7.60 കോടി രൂപ വില വരുന്നതാണെന്ന് പൊലീസ് പറഞ്ഞു.
ബെല്ലാരിയിലെ കമ്പാളി ബസാറിലെ നരേഷ് ഗോൾഡ് ഷോപ് ജൂവലറി ഉടമ നരേഷ് എന്നയാളുടെ വീട്ടിൽ നിന്നാണു വലിയ അളവിൽ പണവും ആഭരണങ്ങളും കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
നരേഷിന് ഹവാല ബന്ധമുണ്ടെന്ന സംശയിക്കുന്നതിനായി പൊലീസ് പറഞ്ഞു. കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 98 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു. ഹവാല ഇടപാടുണ്ടെന്ന സംശയത്താൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്.