- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎംകെ മന്ത്രിയുടെ ബന്ധുവീട്ടിൽ നിന്ന് പിടിച്ചത് 7.50 ലക്ഷം
ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ മന്ത്രി ദുരൈമുരുകന്റെ ബന്ധുവിന്റെ വീട്ടിൽ നിന്ന് ഏഴരലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തത്. മന്ത്രിയുടെ മകൻ കതിർ ആനന്ദ് സ്ഥാനാർത്ഥിയായ വെല്ലൂരിലാണ് സംഭവം. മന്ത്രിയുടെ ബന്ധുവായ നടരാജൻ എന്നയാളുടെ വീട്ടിലാണ് പണം കണ്ടെത്തിയത്. രണ്ടര ലക്ഷം രൂപയുടെ നോട്ടുകൾ ടെറസിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. നോട്ടുകൾ ടെറസിൽ പലയിടത്തായി വാരിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.
ചാക്കിൽ ഒളിപ്പിച്ച നിലയിലും നോട്ടുകൾ കണ്ടെത്തി. 500ന്റെയും 200ന്റെയും 100ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. വോട്ടർമാർക്ക് നൽകാൻ പണം സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 2019ൽ കതിർ ആനന്ദിന്റെ ബന്ധുവിന്റെ വീട്ടിൽ നിന്ന് 12 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചതിന് പിന്നാലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് രാഷ്ടപതി റദ്ദാക്കിയിരുന്നു