- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മദ്യനയക്കേസിൽ കവിതക്ക് ഇടക്കാല ജാമ്യമില്ല
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിതക്ക് ഇടക്കാല ജാമ്യമില്ല. അപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. 16 വയസ്സുള്ള മകന്റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകിയത്. കേസിൽ ആം ആദ്മി പാർട്ടിക്ക് 100 കോടി നൽകിയെന്ന് പറയുന്ന സൗത് ഗ്രൂപ്പിന്റെ പ്രധാനികളിലൊരാളാണ് കവിതയെന്നാണ് ഇ.ഡിയുടെ ആരോപണം.
നിലവിൽ ജാമ്യം നൽകാനുള്ള സാഹചര്യമല്ലെന്ന് പറഞ്ഞാണ് സ്‌പെഷൽ ജഡ്ജ് കാവേരി ബവേജ അപേക്ഷ തള്ളിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റും (ഇ.ഡി) ജാമ്യം നൽകുന്നതിനെ എതിർത്തു. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഇ.ഡി കോടതിയിൽ ബോധിപ്പിച്ചു. മാർച്ച് 15നാണ് ഹൈദരാബാദിൽനിന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്.