ചെന്നൈ: ചെന്നൈയിൽ ബിജെപി പ്രവർത്തകനിൽ നിന്ന് പിടിച്ചെടുത്ത 4 കോടി രൂപ കൈമാറണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ജില്ലാ കളക്ടർ തള്ളി. പണവുമായി ബന്ധമില്ലെന്ന ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ പ്രസ്താവന വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. 10 ലക്ഷം രൂപയിൽ അധികമുള്ള പണം പിടിച്ചാൽ ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കണമെന്ന തെരഞ്ഞെടുപ്പ് ചട്ടം പാലിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താൻ പണം കൈയിൽ കിട്ടേണ്ട കാര്യമില്ലെന്നുമാണ് ചെങ്കൽപ്പെട്ട് ജില്ലാ കലക്ടറുടെ നിലപാട്.

പണം തൽക്കാലം ട്രെഷറിയിൽ തന്നെ സൂക്ഷിക്കുമെന്നും ഐ.ടി വകുപ്പിനെ കളക്ടർ അറിയിച്ചു. തിരുനെൽവേലിയിലെ വോട്ടർമാർക്ക് നൽകാനെന്ന പേരിൽ തങ്ങൾക്ക് പണം കൈമാറിയതായി പ്രതികളുടെ മൊഴിയിലുള്ള ജയ്ശങ്കർ, ആസൈതമ്പി എന്നിവർക്കായുള്ള തെരച്ചിൽ ഊർജിതമാണെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി.