- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സീറ്റ് നിഷേധിച്ചു; ബിരേന്ദ്ര സിങ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയായ ബീരേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. ബീരേന്ദ്ര സിംഗിനൊപ്പം ഭാര്യ പ്രേമലതയും കോൺഗ്രസിൽ ചേർന്നു. മകനും ഹിസർ മുൻ എംപിയുമായ ബ്രിജേന്ദർ സിംഗും അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു.
ഗുസ്തി താരങ്ങളുടെ സമരത്തെ തുടർന്ന് ബിജെപിയുമായി അകൽച്ചയിലായിരുന്ന ബീരേന്ദ്ര സിംഗിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇത് കൂടെ ആയതോടെയാണ് ബിരേന്ദ്ര സിങ് പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോയത്. പത്ത് വർഷം മുൻപ് കോൺഗ്രസിൽ നിന്നാണ് ബീരേന്ദ്രസിങ് ബിജെപിയിലേക്ക് പോയത്.
Next Story