- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 1210 സ്ഥാനാർത്ഥികൾ
ന്യൂഡൽഹി: കേരളം അടക്കം രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെയുള്ളത് 1210 സ്ഥാനാർത്ഥികൾ. കേരളത്തിലാണ് ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത് എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
13 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഏപ്രിൽ 26ന് നടക്കുന്ന രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിനായി ആകെ 2633 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഈ സംസ്ഥാനങ്ങളിലെ 88 പാർലമെന്റ് സീറ്റുകളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. സൂക്ഷ്മപരിശോധനയിൽ ഇവയിൽ 1428 നാമനിർദേശ പത്രികകൾ സാധുവാണെന്ന് കണ്ടെത്തി. നോമിനേഷൻ പിൻവലിക്കാനുള്ള അന്തിമ തിയതിയും അവസാനിച്ചതോടെ അവസാന പട്ടിക പുറത്തുവന്നപ്പോൾ 1210 സ്ഥാനാർത്ഥികളാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.
ഇവരിൽ നാല് സ്ഥാനാർത്ഥികൾ ഔട്ടർ മണിപ്പൂർ മണ്ഡലത്തിലാണ്. രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ 20 മണ്ഡലങ്ങളും ഏപ്രിൽ 26ന് പോളിങ് ബൂത്തിലെത്തും. 20 മണ്ഡലങ്ങളിലേക്ക് 500 നോമിനേഷനുകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇവയിൽ 194 പേരാണ് സൂക്ഷമപരിശോധനയ്ക്കും പത്രിക പിൻവലിക്കലിനും ശേഷം അന്തിമ സ്ഥാനാർത്ഥി പട്ടികയിലുള്ളത്.
കർണാടകയിലെ 14 മണ്ഡലങ്ങളിലേക്ക് രണ്ടാംഘട്ടത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിനായി 491 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിരുന്നു. ഇവരിൽ 247 സ്ഥാനാർത്ഥികളാണ് സൂക്ഷ്മപരിശോധനയ്ക്കും പത്രിക പിൻവലിക്കലിനും ശേഷം അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിലെ ഇരുപരും കർണാടകയിലെ പതിനാലും അസമിലെയും ബിഹാറിലെയും അഞ്ച് വീതവും ഛത്തീസ്‌ഗഢിലെ മൂന്നും ജമ്മു ആൻഡ് കശ്മീരിലെ ഒന്നും മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെ എട്ടും രാജസ്ഥാനിലെ പതിമൂന്നും ത്രിപുരയിലെ ഒന്നും ഉത്തർപ്രദേശിലെ എട്ടും പശ്ചിമ ബംഗാളിലെ മൂന്നും മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുക.