തിരുവനന്തപുരം: പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേർ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സിജു തോമസ് എന്ന പൊലീസുകാരനാണ് മർദ്ദനമേറ്റത്. ചാല മാർക്കറ്റിനുള്ളിൽ വച്ച് ഒരു സംഘം കൂട്ടം ചേർന്ന് സിജുവിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ സിജു ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.