- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി വീരപ്പ മൊയ്ലി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി വ്യക്തമാക്കി കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. ചിക്‌ബല്ലാപുരയിൽ ലോക്സഭാ സീറ്റ് കിട്ടുമെന്ന് മൊയ്‌ലി പ്രതീക്ഷിച്ചിരുന്നു. എന്നാൽ യുവനേതാവ് രക്ഷ രാമയ്യയ്ക്ക് ആണ് കോൺഗ്രസ് സീറ്റ് നൽകിയത്. രക്ഷ രാമയ്യയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് മൊയ്‌ലി വ്യക്തമാക്കി.
1992 നവംബർ മുതൽ 1994 ഡിസംബർ വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു വീരപ്പ മൊയ്ലി. ചിക്കബെല്ലാപുരയിൽ വച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. താൻ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുപിഎ മന്ത്രിസഭകളിൽ പെട്രോളിയം മന്ത്രാലയം അടക്കം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
Next Story