- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപത് സ്ഥാനാർത്ഥികളടങ്ങിയ പത്താം പട്ടിക പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്താം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പിന്മാറിയ ബംഗാളിലെ അസൻസോളിലേതടക്കം ഒൻപത് സ്ഥാനാർത്ഥികളാണ് പത്താം പട്ടികയിൽ ഇടംപിടിച്ചത്.
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും രാജ്യസഭാംഗവുമായ നീരജ് ശേഖർ ഉത്തർപ്രദേശിലെ ബലിയയിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കും. ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്നു ബലിയ. ബംഗാളിലെ അസൻസോളിൽ മുൻ കേന്ദ്രമന്ത്രിയും നിലവിൽ ലോക്‌സഭാംഗവുമായ എസ്.എസ്.അലുവാലിയയെ സ്ഥാനാർത്ഥിയാക്കി.
ബർദമാൻദുർഗപുരിൽ നിന്നുള്ള ലോക്‌സഭാംഗമായ അലുവാലിയക്ക് നേരത്തേ സീറ്റ് നിഷേധിച്ചിരുന്നു. നടൻ പവൻ സിങ്ങായിരുന്നു ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥി. ചണ്ഡിഗഡിൽ നിന്ന് നടി കിരൺ ഖേറിനെ ഒഴിവാക്കി സഞ്ജയ് ടണ്ഠനെ സ്ഥാനാർത്ഥിയാക്കി. അലഹാബാദിൽ സിറ്റിങ് എംപി റീത്ത ബഹുഗണ ജോഷിക്കു പകരം നീരജ് ത്രിപാഠി മത്സരിക്കും.