ജയ്പൂർ: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവെ രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. രാജസ്ഥാനിലെ കോൺഗ്രസ് ഖജാൻജിയായ സീതാറാം അഗർവാൾ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജയ്പൂരിലെ വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സീതാറാം അഗർവാൾ. എന്നാൽ ബിജെപി സ്ഥാനാർത്ഥി ദിയാ കുമാരിയോട് പരാജയപ്പെടുകയായിരുന്നു.

ദിയാ കുമാരിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സീതാറാം അഗർവാളും അനുയായികളും ബിജെപിയിൽ ചേർന്നത്. ഉപമുഖ്യമന്ത്രി കൂടിയായ ദിയാ കുമാരിയെ പുകഴ്‌ത്തിയ സീതാറാം അഗർവാൾ ബിജെപിക്ക് വേണ്ടി ആത്മാർത്ഥയോടെയും ഉത്തരവാദിത്വത്തോടും കൂടി പ്രവർത്തിക്കുമെന്നും പറഞ്ഞു. വിദ്യാധർ നഗർ മണ്ഡലം ഇപ്പോൾ കോൺഗ്രസ് മുക്തമായിരിക്കുന്നു. അത് പോലെ രാജസ്ഥാനും കോൺഗ്രസ് മുക്തമാകുമെന്ന് ദിയാ കുമാരി പറഞ്ഞു.