അയോധ്യ: പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് വെള്ളിയാഴ്ച വൈകിട്ട് സകുടുംബം അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. പ്രാണ പ്രതിഷ്ഠയ്ക്കു ശേഷം ഇതാദ്യമായാണ് ഗവർണർ രാമക്ഷേത്രം സന്ദർശിക്കുന്നത്.

ഉച്ചയ്ക്ക് കൊൽക്കത്തയിൽ നിന്ന് അയോധ്യയിൽ വിമാനമിറങ്ങിയ അദ്ദേഹം ക്ഷേത്രത്തിലെ പ്രത്യേക പ്രാർത്ഥനയിലും സരയു ദീപ്ദാനിലും പങ്കെടുത്ത ശേഷം രാത്രി അയോധ്യ സർക്യൂട്ട് ഹൗസിൽ വിശ്രമിച്ചു. ഭാര്യ ലക്ഷ്മി ബോസ്, ചെറുമകൻ അദ്വൈത് നായർ എന്നിവർ അദ്ദേഹത്തോടൊപ്പം ചടങ്ങുകളിൽ പങ്കാളികളായി.