- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ പേര് അരവിന്ദ് കെജ്രിവാൾ, ഞാൻ തീവ്രവാദിയല്ല'
ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം വെളിപ്പെടുത്തി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. 'എന്റെ പേര് അരവിന്ദ് കെജ്രിവാൾ, ഞാൻ തീവ്രവാദിയല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
പ്രതിസന്ധികളിലൂടെയും പകപോക്കലിലൂടെയും കെജ്രിവാളിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിക്ക് അദ്ദേഹത്തിന്റെ ഭാര്യയേയും അഭിഭാഷകനേയും ബാരക്കിൽ കാണാനുള്ള അവസരം നൽകിയിരുന്നുവെന്നും എന്നാൽ കെജ്രിവാളിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ കാണാൻ അനുവദിച്ചത് ഗ്ലാസ് സ്‌ക്രീനിലൂടെയാണെന്നും സിങ് കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറ് മാസത്തോളം തിഹാർ ജയിലിലായിരുന്ന സിങ്ങിനെ അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്ചയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അരവിന്ദ് കെജ്രിവാളുമായി ജയിലിലെത്തി കൂടിക്കാഴ്ച നടത്തിയത്. ജയിലിൽ വലിയ കുറ്റവാളിയെന്നോ ചെറിയ കുറ്റവാളിയെന്നോ ഇല്ലെന്നും അവകാശങ്ങൾ എല്ലാവർക്കും തുല്യമാണെന്നുമായിരുന്നു സിങ്ങിന്റെ വാദത്തോട് ഡയറക്ടർ ജനറൽ ഓഫ് പ്രിസൺ സഞ്ജയ് ബനിവാലിന്റെ പ്രതികരണം. ആർക്കും ജയിലിൽ പ്രത്യേക അധികാരമോ അവകാശമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.