- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺദീപ് സിങ് സുർജേവാലയ്ക്ക് 48 മണിക്കൂർ വിലക്ക്
ന്യൂഡൽഹി: ബിജെപി എംപി ഹേമാമാലിനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് 48 മണിക്കൂർ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ആദ്യ വിലക്കാണ് സുർജേ വാലയ്ക്കെതിരേയുള്ളത്.
പരാതി സംബന്ധിച്ച് സുർജേവാലയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. സുർജേവാലയുടെ മറുപടി കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരേ നടപടിയെടുത്തത്. പരാമർശം ഹേമാമിലിനയുടെ വ്യക്തിത്വത്തിനും അന്തസ്സിനും കോട്ടം തട്ടുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
പൊതുപരിപാടികൾ, റാലികൾ, റോഡ് ഷോകൾ, മാധ്യമ ഇടപെടൽ എന്നിവയിൽ നിന്നെല്ലാം 48 മണിക്കൂറോളം മാറി നിൽക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുർജേവാലയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് 48 മണിക്കൂറോളമാണ് വിലക്ക്.