- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവൂർ റോഡിൽ സ്റ്റേഷനറി കടയിൽ തീപ്പിടുത്തം; തീ പടർന്നത് ഫ്രിഡ്ജിനകത്ത് നിന്നും
കോഴിക്കോട്: മാവൂർ റോഡിൽ സ്റ്റേഷനറി കടയിൽ തീപ്പിടുത്തം. കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്തുള്ള കടയിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായമില്ല. കൈരളി, ശ്രീ തിയേറ്ററുകൾക്ക് പരിസരത്തുള്ള കടയാണിത്. നല്ല തിരക്കുള്ള പ്രദേശവുമാണ്. എന്നാൽ സമയത്തിന് തീ അണയ്ക്കാൻ സാധിച്ചതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.
ഫ്രിഡ്ജിനകത്ത് നിന്നാണ് ആദ്യം തീ പടർന്നതത്രേ. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. വൈകാതെ തന്നെ ഫയർഫോഴ്‌സെത്തി തീ അണയ്ക്കുകയായിരുന്നു.
Next Story