- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നു: കോൺഗ്രസ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ച് കോൺഗ്രസ്. സമൂഹമാധ്യമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കും വിധത്തിൽ വരുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നതായാണ് ആരോപണം. മുൻ മാധ്യമപ്രവർത്തക കൂടിയായ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേയ്റ്റ് ആണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ എക്‌സിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു, ഇലക്ട്രൽ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക സമരം തുടങ്ങിയ വിഷയങ്ങളിലെ പോസ്റ്റുകളാണ് നീക്കം ചെയ്യുന്നത്, മോദി സ്‌കുതികൾക്ക് മാത്രമേ നിലനിൽപുള്ളൂവെന്നും സുപ്രിയ ശ്രിനേയ്റ്റ് പറഞ്ഞു.
രാഷ്ട്രീയാവശ്യങ്ങൾക്കായി കേന്ദ്രസർക്കാർ സമൂഹമാധ്യമങ്ങളെ അടക്കം തങ്ങളുടെ അധികാരമുപയോഗിച്ച് വരുതിയിലാക്കി വച്ചിരിക്കുകയാണെന്ന വാദം നേരത്തെ തന്നെ പ്രതിപക്ഷമുയർത്തുന്നതാണ്. ഇതിന്റെ തുടർച്ചയായാണ് ചില വിഷയങ്ങൾ സംബന്ധിച്ച് വരുന്ന പോസ്റ്റുകൾക്ക് സമൂഹമാധ്യമത്തിൽ ഇടം കിട്ടുന്നില്ലെന്ന ആരോപണവുമായി സുപ്രിയ രംഗത്തെത്തിയിരിക്കുന്നത്.