- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു
ചെന്നൈ: നടൻ മൻസൂർ അലിഖാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താരം ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തി വരികയായിരുന്നു. വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണെന്നാണു റിപ്പോർട്ട്.
സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണു മൻസൂർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ട മൻസൂർ ഇത്തവണ അണ്ണാഡിഎംകെക്കൊപ്പം മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണു സ്വതന്ത്രനായത്. ഇന്ത്യ ജനനായക പുലികൾ പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയും ഇദ്ദേഹത്തിനുണ്ട്.
Next Story