ലക്‌നൗ: വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതത്താൽ മരിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുൻവർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു.

ഇന്നലെയായിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്. 2014ൽ മുറാദാബാദ് എംപിയായിരുന്നു കുൻവർ സർവേശ് സിങ് . 2019ൽ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. എംപിയാകുന്നതിന് മുമ്പ് അഞ്ച് തവണ എംഎൽഎ ആയിരുന്നു.

നിലവിൽ ഇദ്ദേഹത്തിന്റെ മകൻ കുൻവർ സുശാന്ത് സിങ് ബിജെപി എംഎൽഎയാണ്. കുൻവർ സർവേശ് സിങിന്റെ മരണത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.