ബെംഗളൂരു: ബന്ദിപ്പൂർ-ഊട്ടി ദേശീയപാതയിൽ കടുവയുടെ ആക്രമണത്തിൽ ആനക്കുട്ടി ചരിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഗുണ്ട്ലുപേട്ട് വന്യജീവി സങ്കേതത്തിലാണ് ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനക്കുട്ടിയുടെ ശരീരത്തിൽ കടുവ ആക്രമിച്ചതിന്റെ പാടുകൾ കണ്ടതായി ബന്ദിപ്പൂർ സബ് ഡിവിഷൻ എസിഎഫ് അറിയിച്ചു. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

വനംവകുപ്പ് സ്ഥലത്തെത്തി ആനയുടെ ജഡം റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ആനകുട്ടിയുടെ മൃതദേഹത്തിന് സമീപം അമ്മയാന തമ്പടിച്ചിരിക്കുന്നതിൽ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുകാണ്.

ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വനംവകുപ്പ് രണ്ട് മണിക്കൂറോളം വാഹനങ്ങൾ കടത്തിവിട്ടില്ല. യാത്രക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു.