ലഖ്‌നോ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകനായ തേജ് പ്രതാപ് യാദവ് 2014ൽ മെയിൻപുരിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുലായം സിങ് യാദവിന്റെ സഹോദരൻ രൺവീർ സിങ്ങിന്റെ ചെറുമകനുമാണ് തേജ് പ്രതാപ്.

2019ൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് കനൗജിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ സുബ്രത് പഥക്കിനോട് 12,353 വോട്ടിന് പരാജയപ്പെട്ടു. ബല്ലിയ സീറ്റിൽ സനാതൻ പാണ്ഡെയെയും എസ്‌പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.