ഹൈദരാബാദ്: കിർഗിസ്ഥാനിൽ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിനടിയിൽ കുടുങ്ങി ആന്ധ്രാപ്രദേശ് സ്വദേശി 21 കാരനായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. ആന്ധ്രാപ്രദേശ് അനകപ്പള്ളിയിൽ നിന്നുള്ള ദാസരി ചന്തു എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു ചന്തു. സുഹൃത്തുക്കളായ നാല് വിദ്യാർത്ഥികൾക്കൊപ്പം ഞായറാഴ്ച വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു ചന്തു. കുളിക്കുന്നതിനിടെ മഞ്ഞുപാളിയിൽ കുടുങ്ങിയാണ് ചന്തു മരിച്ചത്.

മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുമായി ബന്ധപ്പെട്ടതായി ചന്ദുവിന്റെ മാതാപിതാക്കൾ പറഞ്ഞു. കേന്ദ്രമന്ത്രി കിർഗിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം അനകപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

കിർഗിസ്ഥാനിലെ ഒരു മെഡിക്കൽ കോളേജിലെ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു ചന്ദു. പരീക്ഷയ്ക്കുശേഷം ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം കോളേജിനടുത്തുള്ള വെള്ളച്ചാട്ടത്തിലേക്ക് പോയതാണ് ചന്ദു. ആന്ധ്രാപ്രദേശിൽ നിന്നുതന്നെയുള്ള നാല് സുഹൃത്തുക്കളാണ് ചന്ദുവിന്റെ ഒപ്പം ഉണ്ടായിരുന്നത്.

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ചന്ദു മഞ്ഞുപാളികൾക്കടിയിൽ പെട്ടുപോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചന്ദുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി വേണ്ട സഹായങ്ങൾ ചെയ്തുതരണം എന്നാവശ്യപ്പെട്ട് കുടുംബം കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡിയുമായി ബന്ധപ്പെട്ടിരുന്നു.

തിങ്കളാഴ്ച കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡി കിർഗിസ്താനിലെ ഔദ്യോഗികവൃത്തങ്ങളുമായി ബന്ധപ്പെട്ടു. ചന്ദുവിന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.