- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ യവത്മാലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർത്ഥിയായ രാജശ്രീ പാട്ടീലിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
റാലിക്കിടയിൽ പ്രസംഗിക്കുമ്പോഴാണ് സംഭവം. ഗഡ്കരിയെ ഉടൻ തന്നെ ഡോക്ടർമാരെത്തി പരിശോധിക്കുകയും യവത്മാലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രചാരണ പരിപാടികൾ താത്കാലികമായി നിർത്തിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന നാഗ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു ഗഡ്കരി
യവത്മാളിലെ എൻഡിഎ സ്ഥാനാർത്ഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.