ന്യൂഡൽഹി: സന്ദേശ്ഖാലി അതിക്രമത്തിൽ കേസെടുത്ത് സിബിഐ. ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലുമാണ് സിബിഐ കേസെടുത്തത്. ആരോപണം നേരിട്ട അഞ്ച് പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. താൻ ലൈംഗിക അതിക്രമത്തിനിരയായെന്നും തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് മൊഴി നൽകിയ അതിജീവിതയുടെ പരാതിയിന്മേലാണ് കേസെടുത്തത്. അതേസമയം ആരോപണവിധേയരായ 5 പേരുടെയും പേരുകൾ സിബിഐ പുറത്ത് വിട്ടിട്ടില്ല. നേരത്തെ കൽക്കട്ട ഹൈക്കോടതിയാണ് സന്ദേശ്ഖാലി വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.