- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്നയിൽ ഹോട്ടലിൽ തീപിടിത്തം; ആറുപേർ കൊല്ലപ്പെട്ടു; 30 പേർക്ക് പരിക്ക്
പട്ന: പട്നയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹോട്ടലിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പട്ന റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ 30 പേർക്ക് പൊള്ളലേറ്റതായാണ് വിവരം.
ഹോട്ടലിൽ സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി പട്ന അഗ്‌നിരക്ഷാ സേനാ ഡയറക്ടർ ജനറൽ ശോഭാ അഹൊകാകർ മാധ്യമങ്ങളോട് പറഞ്ഞു.
Next Story