- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ മത്സരിക്കും
റാഞ്ചി: ഝാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പിൽ മുന്മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറൻ മത്സരിക്കും. കൽപ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. അഴിമതി കേസിൽ അറസ്റ്റിലായ ഹേമന്ത് സോറൻ ജയിലിൽ കഴിയുന്നതിനിടെയാണ് മത്സരിക്കാൻ കൽപ്പന സോറൻ രംഗത്തിറങ്ങുന്നത്. മെയ് 20ന് ആണ് ഗാണ്ടേയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. ജെഎംഎം എംഎൽഎ സർഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക.
Next Story