- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി ജൽ ബോർഡ് ഓഫീസിൽ വൻ തീപിടിത്തം
ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മേഖലയിൽ ജൽ ബോർഡ് ഓഫീസിൽ ( ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണം നടത്തുന്ന സർക്കാർ ഏജൻസി) തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്ലാസ്റ്റിക് പൈപ്പുകളിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം.
കെട്ടിടത്തിൽ നിന്നും കനത്ത പുക ഉയർന്നതോടെയാണ് തീപിടിത്തം നടന്നതിന്റെ വിവരം പുറത്തറിയുന്നത്. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഫയർ ഫോഴ്സിന്റെ ആറ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാശനഷ്ടത്തിന്റെ വ്യാപ്തിയും പറയാറായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Next Story