- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുന്നുവെന്ന് ബിജെപി
ന്യൂഡൽഹി: രാഹുൽ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുകയാണെന്ന വാദം ശക്തമാക്കി ബിജെപി. ഇതിനുള്ള തെളിവുമായി ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ. അമേഠി യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ വീഡിയോ സഹിതം എക്‌സിലാണ് അമിത് മാളവ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രാഹുലിന്റെ പ്രചാരണത്തിനായി തയ്യാറാണെന്നും, രാഹുൽ, മണ്ഡലത്തിലെത്തി രണ്ടാം തിയതി പത്രിക നൽകുമെന്നും അമേഠി യൂത്ത് കോൺ?ഗ്രസ് അധ്യക്ഷൻ അവകാശപ്പെടുന്ന വീഡിയോ ആണ് അമിത് മാളവ്യ പങ്കുവച്ചിരിക്കുന്നത്.
വയനാട് രാഹുലിന്റെ പ്ലാൻ ബി മാത്രമാണെന്നും, അമേഠിയിൽ വിജയിച്ചാൽ വയനാട്ടിലെ ജനങ്ങളെ രാഹുൽ ഉപേക്ഷിക്കുമെന്നും അമിത് മാളവ്യ എക്‌സില് കുറിച്ചു. കേരളത്തിലെ വോട്ടിം?ഗ് കഴിഞ്ഞാൽ രാഹുൽ അമേഠിയിൽ നാമനിർദേശ പത്രിക നൽകുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
റായ്ബറേലി- അമേഠി സീറ്റുകളെ ചൊല്ലി കോൺഗ്രസിനകത്ത് ആശയക്കുഴപ്പമുള്ളതായാണ് റിപ്പോർട്ടുകൾ. റായ്ബറേലിയിൽ മത്സരിക്കാൻ രാഹുലും പ്രിയങ്കയും ഒരുപോലെ താൽപര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ആശയക്കുഴപ്പമെന്നും സൂചനയുണ്ട്. അമേഠി സീറ്റിനാകട്ടെ പ്രിയങ്കയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വധേര അവകാശവാദം ഉന്നയിക്കുന്നതായും സൂചനയുണ്ട്.