- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ മണ്ണിടിച്ചിൽ
ഇറ്റാനഗർ: കനത്ത മഴയെ തുടർന്ന് അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ. കുറച്ചുദിവസങ്ങളായി പെയ്യുന്ന കനത്തമഴയിൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറിയിച്ചു. ചൈനയുമായി അതിർത്തിപങ്കിടുന്ന ദിബാങ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
നിലവിൽ ദിബാങ് താഴ്‌വരയിൽ ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ക്ഷാമമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയപാത വലിയരീതിയിൽ തകർന്നെന്നും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.
Next Story