ഇംഫാൽ: മണിപ്പൂരിൽ സി.ആർ.പി.എഫിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയിൽ വെച്ച് ആയുധങ്ങളുമായെത്തിയവർ സിആർപിഎഫ് ജവാന്മാരെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു.

പുലർച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആർ.പി.എഫിനെ ആക്രമിച്ചത്. ഇവർ അർധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആർ.പി.എഫിന്റെ ഔട്ട്‌പോസ്റ്റിനുള്ളിൽ വച്ചാണ് ബോംബ് പൊട്ടിയത്. സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരൻസേനയിൽ വിന്യസിച്ചിരുന്നത്.