ചെന്നൈ: ബംഗളുരു രാമേശ്വരം കഫേ ഹോട്ടൽ സ്‌ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി ചെന്നൈയിൽ തെളിവെടുപ്പ് നടത്തി. തിരുവല്ലിക്കേണിയിലെ ലോഡ്ജിലും സമീപത്തെ പഴയ കെട്ടിടത്തിലുമാണ് പരിശോധന നടന്നത്.

മാർച്ച് ഒന്നിനുണ്ടായ സ്‌ഫോടനത്തിൽ പത്തുപേർക്ക് പരിക്കേറ്റിരുന്നു. കേസിൽ മുസാവിർ ഹുസൈൻ ഷാക്കിബ്, അബ്ദുൽ മദീൻ താഹ എന്നിവരെ പശ്ചിമ ബംഗാളിൽനിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യംചെയ്യലിൽ സ്‌ഫോടനത്തിന് മുൻപ് അബ്ദുൽ മദീൻ താഹ ചെന്നൈ തിരുവല്ലിക്കേണിയിൽ താമസിച്ചിരുന്നതായി തെളിഞ്ഞിരുന്നു. തുടർന്ന് ഇയാളെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.