- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ സിറ്റിങ് എംപിക്കെതിരെ ജനവികാരം തിരിച്ചറിഞ്ഞ് പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി. പ്രമോദ് മാഹജന്റെ മകൾ പൂനം മഹാജൻ കഴിഞ്ഞ രണ്ടുതവണയായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഉജ്ജ്വൽ നികമാണ് ഇത്തവണ ബിജെപി. സ്ഥാനാർത്ഥി. 2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ സർക്കാർ അഭിഭാഷകനായിരുന്നു ഉജ്ജ്വൽ നികം.
പ്രമോദ് മഹാജൻ വധക്കേസിലും അദ്ദേഹം അഭിഭാഷകനായിരുന്നു. 2016-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ജൾഗാവിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. ശ്രമിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു.
പത്തുവർഷമായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ വിരുദ്ധ വികാരമുണ്ടെന്ന സർവേകളുടെ അടിസ്ഥാനത്തിലാണ് പൂനം മഹാജന് ബിജെപി. സീറ്റ് നിഷേധിച്ചത്. മുംബൈ ബിജെപി. അധ്യക്ഷൻ അശിഷ് ഷെലാറിനേയും മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു.
സിറ്റിങ് എംപിയായിരുന്ന പ്രിയ ദത്തിനെ പരാജയപ്പെടുത്തിയാണ് പൂനം മഹാജാൻ 2014-ൽ മണ്ഡലം പിടിച്ചെടുത്തത്. 2019-ലും പൂനം ഇവരെ പരാജയപ്പെടുത്തി. മഹാരാഷ്ട്രയിലെ മുൻ മന്ത്രി വർഷ ഗെയ്ക്വാദാണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി. മുൻ എംപി. ഏക്നാഥ് ഗെയ്ക്വാദിന്റെ മകളാണ് വർഷ ഗെയ്ക്വാദ്.